17.1 C
New York
Sunday, September 26, 2021
Home Kerala ബീച്ചുകൾ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം

ബീച്ചുകൾ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം

ബീച്ചുകൾ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നു.

ഇതിൻ്റെ ഭാഗമായിട്ടാണ് ബീച്ചുകളിൽ ശനി ഞായർ മറ്റ് അവധി ദിവസങ്ങൾ വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകൾക്ക് പ്രവേശന അനുമതി നൽകിയാൽ മതിയെന്ന് ജില്ലാകളക്ടർ അലക്സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരിക്കുന്നത്.

വിവാഹം പൊതു ചടങ്ങുകൾ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുൻനിശ്ചയപ്രകാരം കർശനമായി നിയന്ത്രിക്കും.വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂർ ആയി ചുരുക്കുവാനും തീരുമാനിച്ചു.

വിവാഹം, പൊതു ചടങ്ങുകൾ, വാർഷിക പരിപാടികൾ, രാഷ്ട്രീയ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം.വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികൾ ഉടമസ്ഥരും, പള്ളി പരിപാടികൾ ഉത്സവങ്ങൾ തുടങ്ങിയ സംഘാടകരും കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

കടകളിലും മറ്റും നിൽക്കുന്ന ജീവനക്കാർ ഒരാഴ്ചയ്ക്കുള്ളിൽ ആർ. ടി പി. സി. ആർ ടെസ്റ്റിന് വിധേയമാകണം. നൂറിലധികം ആളുകളെ പൊതുപരിപാടികൾ പങ്കെടുപ്പിക്കണം എങ്കിൽ അവർ രണ്ടാം ഘട്ട വാക്സിനേഷൻ എടുത്തവരും ആർ ടി പി സി ആർ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. കെ. എസ്.ആർ.ടി. സി പ്രൈവറ്റ് ബസ്സുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.
മെഡിക്കൽ കോളേജിലും മറ്റ് സർക്കാർ ആശുപത്രികളിലും ലും രോഗികളെ സന്ദർശനത്തിന് എത്തുന്നവർ വാക്സിനേഷൻ സ്വീകരിച്ചവരോ ആർ.ടി. പി.സി.ആർ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന വയ്ക്കാൻ ആലപ്പുഴ ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (45)

2021 ഓഗസ്റ്റ് 19, ഒരു ഉത്രാടത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുമ്പോൾ എൻറെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓണത്തിന് അനുബന്ധമായി തൃശ്ശൂർ മാത്രം നടത്തുന്ന പുലിക്കളി അല്ലാതെ മറ്റൊന്നല്ല. ഒരു മാസം മുമ്പേ പുലിക്കളിക്കു വേണ്ട...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (44)

മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾക്ക് മറ്റൊരു പേരാണ് ഓണമെന്ന് പറയാം. ജാതിമതഭേദങ്ങൾക്കപ്പുറം ലോകമെമ്പാടുമുള്ള മലയാളികൾ ഒരുപോലെ ആഘോഷിക്കുന്നു എന്നതാണ് ഓണത്തിന്റെ ഏറ്റവും വലിയ സവിശേഷത. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് ഓണം. സമ്പന്നനോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (43)

എന്റെ സങ്കല്പത്തിലെ ഓണക്കാലം വെറുമൊരു സങ്കല്പമെന്നു പറയേണ്ടതല്ല. മുപ്പതു വർഷങ്ങൾക്കു മുൻപ് എന്റെ ബാല്യ കാലത്ത് ഞാൻ അനുഭവിച്ചറിഞ്ഞ അതേ ഓണക്കാലമാണ്. കള്ളക്കർക്കിടക്കത്തിന്റെ പഞ്ഞക്കാലം കഴിച്ചു കൂട്ടി, ആടിക്കാലം കനിഞ്ഞു തരാറുള്ള ,പത്തു...

തിരിഞ്ഞുനോക്കുമ്പോൾ – കല്പന

മലയാള ചലച്ചിത്രലോകത്തെ നർമ്മത്തിന്റെ പെൺമുഖമായിരുന്നു കല്പന എന്ന കല്പന രഞ്ജിനി. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നായികാപദം അലങ്കരിക്കാനുള്ള അവസരം ലഭിച്ചുള്ളുവെങ്കിലും ആസ്വാദകമനസ്സുകളിൽ കല്പന എന്ന നടിയുടെ സ്ഥാനം പലപ്പോഴും നായികമാർക്കും...
WP2Social Auto Publish Powered By : XYZScripts.com
error: