17.1 C
New York
Monday, January 24, 2022
Home Kerala ബി.ജെ.പി എംപി റാം സ്വരൂപ് ശർമ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ

ബി.ജെ.പി എംപി റാം സ്വരൂപ് ശർമ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ

ബി.ജെ.പി എംപി റാം സ്വരൂപ് ശർമ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള ബി.ജെ.പി എംപി റാം സ്വരൂപ് ശർമയെ (62) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഡൽഹി നോർത്ത് അവന്യൂവിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി.മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. എന്നാൽ അത്മഹത്യാ കുറിപ്പ് കണ്ടെടുക്കാൻ പോലീസിനായിട്ടില്ലെന്നാണ് റിപ്പോർട്ട്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മാറ്റി. ഹിമാചൽ പ്രദേശിലെ മണ്ടി ജില്ലയിൽ 1958 ൽ ജനിച്ച റാം സ്വരൂപ് ശർമ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ലാണ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2019ൽ അദ്ദേഹം മണ്ടിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാർലമെന്ററി കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സോളാർ കേസ് ഉമ്മൻ ചാണ്ടിക്ക് , വി എസ് 10 ലക്ഷം നൽകാൻ കോടതി വിധി.

സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ കേസിൽ അനുകൂല വിധി. സോളാർ കേസിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ...

ക്ഷീര മേഖലയില്‍ ജില്ലാ പഞ്ചായത്തിന്റെ 1.42 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമായി

ജില്ലയിലെ ക്ഷീര കര്‍ഷകരുടെ സംരക്ഷണം, പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 1.42 കോടി രൂപയുടെ പദ്ധതികളുടെ ജില്ലാതല വിതരണ...

ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വാഹന ക്രമീകരണത്തിലെ അപര്യാപ്തത പരിഹരിക്കണം – നവോദയ

ജിദ്ദ - നീണ്ട ഇടവേളയ്ക്കു ശേഷം ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പൂർണമായും തുറക്കാൻ പോകുന്നു . വിദ്യാർഥികളെ സംബന്ധച്ചിടത്തോളം വളരെ സന്തോഷകരമായ വാർത്തയാണ് . എന്നാൽ വിദ്യാർഥികളുടെ യാത്ര സൗകര്യം സംബന്ധിച്ച...

ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കാൻ നടപടി വേണം

നവോദയ ജിദ്ദ : സൗദിയിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഇന്ത്യ ക്കാരുടെ പാസ്പോർട്ട് പുതുക്കി നൽകില്ലെന്ന തീരുമാനം ഇന്ത്യ ൻ എംബസി പുനഃപരിശോധിക്ക ണമെന്ന് നവോദയ ജിദ്ദ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു...
WP2Social Auto Publish Powered By : XYZScripts.com
error: