ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു കെ . സുരേന്ദ്രനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രനേതൃത്വത്തിനു പി കെ . കൃഷ്ണദാസ് , ശോഭാ സുരേന്ദ്രൻ പക്ഷങ്ങൾ കത്തയച്ചു
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും പ്രതീക്ഷിച്ച ജയം ലഭിക്കാതിരുന്നത് അധ്യക്ഷന്റെ പിടിപ്പുകേടും ഏകാധിപത്യ നിലപാടുകളും മൂലമാണ് എന്നാണു കത്തിലെ ആരോപണം .