17.1 C
New York
Monday, January 24, 2022
Home Kerala ബി എസ് എസി നേഴ്സിംഗ് പരീക്ഷ: മനുഷ്യാവകാശകമ്മീഷൻ ഇടപെട്ടു

ബി എസ് എസി നേഴ്സിംഗ് പരീക്ഷ: മനുഷ്യാവകാശകമ്മീഷൻ ഇടപെട്ടു

മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിൽ ബി എസ് സി നഴ്സിംഗ് പഠനം പൂർത്തിയാക്കിയ 300 ഓളം വിദ്യാർത്ഥികളുടെ അവസാന വർഷ പരീക്ഷ ജൂണിൽ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

എം ജി സർവകലാശാല രജിസ്ട്രാർക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്.

റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണം.

പയ്യന്നൂർ സ്വദേശി അക്ഷയ് സമർപ്പിച്ച പരാതിയിലാണ് നടപടി.

മൂന്നു തവണ പരീക്ഷക്ക് ടൈംടേബിൾ പ്രസിദ്ധീകരിച്ചെങ്കിലും ലോക്ക് ഡൗൺ കാരണം മാറ്റിവച്ചു. എന്നാൽ കേരള ആരോഗ്യ സർവകലാശാല ഇതേ കോഴ്സിനുള്ള പരീക്ഷ ജൂൺ 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി പരാതിയിൽ പറയുന്നു.

സർക്കാർ നൽകിയ പ്രത്യേക അനുമതിയോടെയാണ് ആരോഗ്യ സർവകലാശാലാ പരീക്ഷ നടത്തുന്നത്. എന്നാൽ എം.ജി. സർവകലാശാലക്ക് പ്രത്യേക അനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.

എം.ജി സർവകലാശാലക്കും 21 ന് തന്നെ പരീക്ഷ തുടങ്ങാൻ അനുമതി നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

യു എ ഇയിൽ 50 ദിർഹമിന് കോവിഡ് ടെസ്റ്റ്

ദു​ബൈ: ബൂ​സ്റ്റ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​​ശി​ക്കു​ന്ന​തി​ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ണ്. മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന്​ അ​ബൂ​ദ​ബി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും കോ​വി​ഡ്​ ഫ​ല​മോ ഗ്രീ​ൻ സി​ഗ്​​ന​ലോ ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ, കു​റ​ഞ്ഞ നി​ര​ക്കി​ൽ കോ​വി​ഡ്​ ​പ​രി​ശോ​ന...

യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ

ദുബായ്: യു.എ.ഇ.യിൽ ഇതുവരെ വിതരണം ചെയ്തത് 2.3 കോടി വാക്സിൻ ഡോസുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,775 വാക്സിൻ ഡോസുകൾകൂടി വിതരണം ചെയ്തതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന് ബൂസ്റ്റർ ഡോസുകൾ...

ടെക്സസ് ഫെഡറൽ ജീവനക്കാരുടെ വർദ്ധിപ്പിച്ച മണിക്കൂർ വേതനം 15 ഡോളർ ജനുവരി 30 മുതൽ

ഓസ്റ്റിൻ (ടെക്സസ്): ടെക്സസ് സംസ്ഥാനത്തെ ഫെഡറൽ ഏജൻസികളിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ ഒരു മണിക്കൂറിലെ വേതനം 15 ഡോളറാക്കി ഉയർത്തിത് ജനുവരി 30 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഓഫീസ് ഓഫ് പേഴ്സണൽ മാനേജ്മെന്റ്(OPM) വെള്ളിയാഴ്ച...

നമ്മൾ വിർച്ച്വൽ ആയി “നമ്മളുടെ കലോത്സവം 2022” സംഘടിപ്പിക്കുന്നു.

കാൽഗറി : 'നമ്മള്‍' (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍).നമ്മളുടെ പള്ളിക്കൂടത്തിലെ കുട്ടികൾക്കായി ഒരു വിർച്ച്വൽ കലോത്സവം "നമ്മളുടെ കലോത്സവം 2022" സംഘടിപ്പിക്കുന്നു. കാനഡയിലെ വാൻകൂവർ ഇന്ത്യൻ...
WP2Social Auto Publish Powered By : XYZScripts.com
error: