17.1 C
New York
Tuesday, January 25, 2022
Home Kerala ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡന കേസില്‍ എന്തുകൊണ്ടു വിട്ടയച്ചു എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡന കേസില്‍ എന്തുകൊണ്ടു വിട്ടയച്ചു എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡന കേസില്‍ എന്തുകൊണ്ടു വിട്ടയച്ചു എന്ന ചോദ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നു. വിചാരണാ കോടതിയുടെ വിധി പ്രസ്താവം വ്യക്തമാക്കുന്നത് പ്രോസിക്യൂഷന്‍ വീഴ്‌ച്ചകളിലേക്ക് തന്നെയാണ്. പ്രതിഭാഗത്തിന്റെ വാദങ്ങളെ ഖണ്ഡിക്കുന്നതില്‍ പലപ്പോഴും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി വിധി പ്രസ്താവത്തില്‍ നിന്നും വ്യക്തമാകും. കേസ് നടത്തിപ്പിലെ സര്‍ക്കാര്‍ വീഴ്‌ച്ചയെന്ന ആരോപണം ഉയരുമ്ബോള്‍ തന്നെ അത്തരം ആരോപണങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങളും സജീവാണ്.

പ്രോസിക്യൂഷന്‍ ഭാഗം എല്ലാം ശരിയാണെന്ന് പറയുമ്ബോഴും അങ്ങനെയല്ല കോടതിയില്‍ സംഭവിച്ചതെന്നാണ് വിധി പ്രസ്താവത്തില്‍ വ്യക്തമാകുന്നത്. ബിഷപ് പ്രതിയായ കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. അതാണ് പീഡനം സംബന്ധിച്ച പരാതി നിലനില്‍ക്കാതിരുന്നത്. 100% വിശ്വസിക്കാവുന്ന ‘സ്റ്റെര്‍ലിങ് വിറ്റ്‌നസ്’ ആയി കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.

കന്യാസ്ത്രീ നല്‍കിയ പരാതിയെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും രേഖാപരമായ തെളിവുകളും ഇല്ലായിരുന്നു. പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന്റെ പൂര്‍ണമായ മേലധികാരി ആണ് ബിഷപ് ഫ്രാങ്കോ എന്നതു തെളിയിക്കാന്‍ സാധിച്ചില്ല. വിവിധ സന്യാസ സഭാംഗങ്ങളുടെ അധികാരികള്‍ അവരുടെ മേലധികാരികളാണ്. കന്യാസ്ത്രീ താമസിക്കുന്നതു ബിഷപ്പിന്റെ അധികാര പരിധിയായ ജലന്തറിനു പുറത്താണ്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവും നോയിഡയില്‍ താമസക്കാരിയുമായ അദ്ധ്യാപിക കന്യാസ്ത്രീക്ക് എതിരെ മദര്‍ ജനറലിനു അയച്ച ഇമെയില്‍ സന്ദേശം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇത് പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്ക് ശക്തമായ തെളിവായി. ഇതിനെ ഖണ്ഡിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ പിന്നീട് വരുത്തിയ തിരുത്തലും കോടതിയില്‍ പ്രതിഭാഗം ചോദ്യം ചെയ്തു. ഇത് പ്രതിഭാഗത്തിനുള്ള പിടിവള്ളിയായി മാറുകയായിയുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് വിസ്തരിച്ച 39 സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കിയിട്ടും ഈ മൊഴികള്‍ എല്ലാം കളവാണെന്നു തെളിയിക്കാന്‍ പ്രതിഭാഗത്തിനു കഴിഞ്ഞത് പ്രോസിക്യൂഷന്റെ പരാജയം വ്യക്തമാക്കുന്നതാണ്.

പീഡനത്തിന് ഇരയായെന്ന് പറയുന്ന സമയത്ത് കന്യാസ്ത്രീയും ബിഷപ്പുമായി സൗഹൃദത്തിലായിരുന്നു എന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഇക്കാലത്ത് ഇരുവരും സൗഹൃദത്തോടെ ഒന്നിച്ച്‌ പരിപാടികളില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഹാജരാക്കിയത്. കന്യാസ്ത്രീക്ക് എതിരെ ബിഷപ്പിന് കിട്ടിയ പരാതിയില്‍ അച്ചടക്കനടപടി എടുത്തപ്പോഴാണ് പീഡനപരാതി ഉന്നയിച്ചതെന്ന വാദവും ഖണ്ഡിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കന്യാസ്ത്രീയുടെ പരാതികളില്‍ പലവട്ടമുണ്ടായ മാറ്റങ്ങള്‍. മാനസിക പീഡനമെന്ന ആദ്യ പരാതി പിന്നീട് ലൈംഗിക പീഡനമായെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്. സിസ്റ്റര്‍ അനുപമ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലെയും കോടതിയിലെ മൊഴിയിലെയും വൈരുദ്ധ്യവും തിരിച്ചടിയായി.

പ്രതിഭാഗത്തിനായി അഡ്വക്കേറ്റുമാരായ ബി.രാമന്‍പിള്ള, സി.എസ്. അജയന്‍, നിബു ജോണ്‍, അഖില്‍ വിജയ്, മഹേഷ് ഭാനു എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ജിതേഷ് ബാബുവിന് പുറമേ അഡ്വ. സുബിന്‍ കെ. വര്‍ഗീസും ഹാജരായി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്ന് തന്നെയാണു കരുതിയത്. കേസ് അട്ടിമറിക്കപ്പെട്ടു. വിധിയില്‍ എന്താണ് സംഭവിച്ചതെന്നു പറയാനാകില്ല. വിധിപ്പകര്‍പ്പ് വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. വിധിയില്‍ പ്രോസിക്യൂഷന് കനത്ത നിരാശയാണ് എന്നാണ് പ്രോസിക്യൂഷന്‍ പറഞ്ഞത്.

അതേസമയം സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ. ബാബു, പരാതിക്കാരിയായ കന്യാസ്ത്രീയുടെ അഭിഭാഷകന്‍ അഡ്വ. റാല്‍ഫ് എന്നിവര്‍ കോടതി ഉത്തരവ് വന്നശേഷം കുറവിലങ്ങാട് മഠത്തിലെത്തി പരാതിക്കാരിയെ കണ്ടു. അപ്പീല്‍ നല്‍കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്നലെയാണ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രോസിക്യൂഷന്‍ ചുമത്തിയ ഏഴുകുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ബിഷപ്പിനെ വെറുതെവിട്ടത്. ഞെട്ടിക്കുന്ന വിധിയെന്നും അപ്പീല്‍ പോകുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കള്ളപ്പരാതി പൊളിഞ്ഞെന്നായിരുന്നു പ്രതിഭാഗം പ്രതികരണം.

പ്രതി കുറ്റവിമുക്തന്‍ എന്ന ഒറ്റ വാക്കിലാണ് കോട്ടയം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ജി.ഗോപകുമാര്‍ വിധി പറഞ്ഞത്. ദൈവത്തിന് സ്തുതിയെന്നായിരുന്നു വിധിയോടുള്ള ഫ്രാങ്കോയുടെ പ്രതികരണം. കോടതി ചേംബറില്‍ നിന്ന് കേട്ട ആ ഒറ്റവാക്കിന്റെ ആഹ്ലാദത്തില്‍ ബിഷപ്പ് പുറത്തിറങ്ങി. വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് ബിഷപ്പിനെ വെറുതെ വിട്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ അ​ട​ച്ചി​ൽ ഉ​ത്ത​ര​വും സി ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​യ​റ്റ​റു​ക​ളും അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വും ചോ​ദ്യം ചെ​യ്താ​ണ് ഹ​ർ​ജി. രൂ​ക്ഷ​മാ​യ കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ തീ​യ​റ്റ​റു​ക​ൾ അ​ട​യ്ക്കാ​ൻ...

മലപ്പുറത്തെ ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.

മലപ്പുറത്ത് 16 കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ്...

കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന് ശൗര്യ ചക്ര; നായിബ് സുബൈദാർ ശ്രീജിത്തിന് രാജ്യത്തിന്‍റെ ആദരം.

കശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച നായിബ് സുബൈദാർ എം ശ്രീജിത്തിന് ശൗര്യചക്ര. കോഴിക്കോട് സ്വദേശിയാണ് എം ശ്രീജിത്ത്. ആറ് പേർക്കാണ് ശൗര്യചക്ര നൽകി രാജ്യം ആദരമർപ്പിക്കുന്നത്. മലയാളിയായ ആർ ആർ ശരത്തിന് മരണാനന്തര...

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: