17.1 C
New York
Saturday, September 18, 2021
Home Kerala ബിവറേജിന് സമീപംഅനധികൃത മദ്യ വില്പന: ആളറിയാതെ എക്സൈസിനും ''കുപ്പി '' നൽകിയ പൊതുപ്രവർത്തകൻ അറസ്റ്റിൽ

ബിവറേജിന് സമീപംഅനധികൃത മദ്യ വില്പന: ആളറിയാതെ എക്സൈസിനും ”കുപ്പി ” നൽകിയ പൊതുപ്രവർത്തകൻ അറസ്റ്റിൽ

പാലായിൽ ബിവറേജിന് സമീപംഅനധികൃത മദ്യ വില്പന: ആളറിയാതെ എക്സൈസിനും ”കുപ്പി ” നൽകിയ പൊതുപ്രവർത്തകൻ അറസ്റ്റിൽ

ബിവറേജിന്
സമീപം വിദേശമദ്യ വിൽപ്പന നടത്തിവന്ന പൊതുപ്രവർത്തകനെ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി .ആനന്ദരാജും സംഘവും ചേർന്ന് പിടികൂടി.

നീലൂർ സ്വദേശി ബോസി വെട്ടുകാട്ടി (47)ലാണ് അറസ്റ്റിലായത്.

ഇയാളുടെ പക്കൽ നിന്ന് നാലു ലിറ്ററിൽ കൂടുതൽ വിദേശമദ്യവും പിടിച്ചെടുത്തു.

ബിവറേജിൽ ക്യൂ നിൽക്കാതെ മദ്യം നൽകാമെന്ന് പ്രലോഭിപ്പിച്ച് ഒരാൾ അവിടെ അനധികൃത മദ്യവിൽപ്പന നടത്തുന്നതായി പാലാ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ആനന്ദ് രാജിന് രഹസ്യ വിവരം കിട്ടിയിരുന്നു.

ഇതേ തുടർന്ന് മറ്റൊരു പ്രിവൻ്റീവ് ഓഫീസറായ സി. കണ്ണൻ “കുപ്പി തേടി” ബി വറേജിനടുത്ത് ചുറ്റിക്കറങ്ങി.

ഇതിനിടെ ആളറിയാതെ “അത്യാവശ്യക്കാരൻ്റെ ” അടുത്തെത്തിയ ബോസി ,100 രൂപാ കൂടുതൽ വാങ്ങി മദ്യം നൽകിയ ഉടൻ ,മഫ്തിയിൽ മറഞ്ഞു നിന്ന പ്രിവൻ്റീവ് ഓഫീസർ
ആനന്ദ് രാജും സംഘവും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു മദ്യം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: