നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക വ്യാഴാഴ്ച കേന്ദ്ര നേതൃത്വത്തിന് കൈമാറും.
പട്ടിക പരിശോധിച്ച് കേന്ദ്ര നേതൃത്വമാകും അന്തമമായി സ്ഥാനാർഥികളെ നിശ്ചയിക്കുകയെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു.
മെട്രോമാൻ ഇ.ശ്രീധരന്റെ പാർട്ടിയിലെ റോൾ എന്താണെന്ന് വ്യക്തമാണ്.
അദ്ദേഹത്തിന്റെ സൗകര്യം കൂടി അറിഞ്ഞശേഷമായിരിക്കും മണ്ഡലം തീരുമാനിക്കുക. ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ച പൂർത്തിയായിട്ടില്ലെന്നും വൈകാതെ പൂർത്തിയാകുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.