ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് തൃശൂരില്‍
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് തൃശൂരില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
രാവിലെ പത്തരയോടെ തൃശൂരില്‍ എത്തുന്ന നദ്ദ ജില്ലയിലെ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
വൈകിട്ട് നാലിന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് പൊതുസമ്മേളനം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ബിജെപിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നതിനായാണ് നദ്ദ കേരളത്തില്‍ ത്തിയത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലെ അധ്യക്ഷന്‍മാരുമായും എന്‍ഡിഎ കണ്‍വീനര്‍മാരുമായും നദ്ദ കൂടിക്കാഴ്ച നടത്തും.
വിവിധ ഭാരവാഹികളുടെ യോഗത്തിന് പുറമേ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായും അദ്ദേഹം തൃശ്ശൂരില്‍ കൂടിക്കാഴ്ച നടത്തും.