ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത്് ഷായും യോഗി ആദിത്യനാഥുമുള്‍പ്പെടെ ദേശീയ നേതാക്കളുടെ വന്‍പട സംസ്ഥാനത്തേക്ക്. കെ.സുരേന്ദ്രന്‍റെ വിജയ്്യാത്രയില്‍ അമിത്് ഷായും യോഗി ആദിത്യനാഥും കൂടുതല്‍ ദിവസം പങ്കാളികളാകും. സമാപന സമ്മേളനത്തിനായി പ്രധാനമന്ത്രിയും എത്തിയേക്കും.
സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ്്യാത്ര ഉദ്ഘാടനം ചെയ്യാന്‍ ഫെബ്രുവരി 21 ന് എത്തുന്ന യോഗി ആതിഥ്യനാഥ് കൂടുതല്‍ ദിവസം ജാഥയില്‍ പങ്കാളിയായേക്കും. പിന്നാലെ ആഭ്യന്തര മന്ത്രി അമിത്ഷായും കേരളത്തിലെത്തും. ജാഥയില്‍ അദ്ദേഹവും പങ്കാളിയായേക്കുമെന്നാണ് സൂചന. യാത്ര ഫെബ്രുവരി 20 നാണ് നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും യോഗിയുടെ സൗകര്യാര്‍ഥമാണ് ഫെബ്രുവരി 21ലേക്ക് മാറ്റിയത്. യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പേള്‍ സമ്മേളനത്തിലേക്ക് പ്രധാനമന്ത്രിയെ എത്തിക്കാനാണ് നീക്കം
പ്രമുഖ ബിജെപി നേതാക്കളുടെ പട തന്നെ സംസ്ഥാനത്തേക്ക് എത്തിയേക്കും. സംസ്ഥാനത്ത് എത്തേണ്ട കേന്ദ്ര നേതാക്കളുടെ ലിസ്റ്റ് നേരത്തെ സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറിയിരുന്നു. കോണ്‍ഗ്രസില്‍ നിന്നു ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കൂടുതല്‍ ദിവസം ജാഥയുടെ ഭാഗമാക്കിയേക്കും. യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി , ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഢ എന്നിവരും സംസ്ഥാനത്തെത്തും