കൊച്ചി: സിനിമാതാരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കുംമേശ് പിഷാരടിക്കും പിന്നാലെ ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും കോണ്‍ഗ്രസിലേക്ക് എന്ന സൂചന. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് പേർക്കും സ്വാഗതം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് സൈബര്‍ ടീം രംഗത്തെത്തിയിട്ടുണ്ട്. ഈ പേജ് ഔദ്യോഗികമല്ലെങ്കിലും പാര്‍ട്ടിയുടെ പ്രധാന പ്രചരണ ഗ്രൂപ്പുകളിലൊന്നാണ് ഇത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ സുരാജ് വെഞ്ഞാറമൂട് പങ്കെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘സുരാജ് പങ്കെടുക്കുമോ എന്നറിയില്ല. പങ്കെടുക്കാലും അത്ഭുതപ്പെടാനില്ല. സുരാജ് വെഞ്ഞാറമൂട് വന്നാല്‍ നല്ലതായിരിക്കുമെന്നാണ് ഞാന്‍ പറയുന്നത്’, ധര്‍മ്മജന്‍ വ്യക്തമാക്കിയതിങ്ങനെ.സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലുള്ളത്. കലാകാരന്മാര്‍ കൂടുതലും വലതുപക്ഷക്കാരാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചിരുന്നു. രമേശ് പിഷാരടിയൊക്കെ ചിന്തിക്കുകയും ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസമുള്ള ആളുകളാണ്. ഞാന്‍ കോണ്‍ഗ്രസായതുകൊണ്ട് വെറുതെ എന്റെ പുറകെ വരുന്നതല്ല. കേരളത്തിലെ ഏത് മണ്ഡലത്തില്‍ നിര്‍ത്താനും യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് പിഷാരടിയെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഒരു അത്യാവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ചുള്ള പിഷാരടിയുടെ പ്രതികരണം. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാള്‍ ഇങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വീക്ഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണെന്നും പിഷാരടി വിശദീകരിച്ചു.‘ഇന്ത്യപോലൊരു രാജ്യത്തും, കേരളം പോലൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് ഒരു അത്യാവശ്യമാണ്. രാജ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇത്രയും ബഹുസ്വരതയുള്ള രാജ്യത്തെ ഇത്രയും നാള്‍ ഇങ്ങനെ ഏകോപിപ്പിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വീക്ഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ്’, അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങാന്‍ പോകുന്നുവെന്ന വിലയിരുത്തലില്‍ കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യമുഴുവന്‍ ഇത്രയും വര്‍ഷം പടര്‍ന്നുപന്തലിച്ച ഇത്രയും വര്‍ഷം വേരോടിയ ഇത്രയധികം നേതാക്കളുള്ള ഒരു പാര്‍ട്ടിയെ ചെറിയ വിമര്‍ശനങ്ങള്‍ കൊണ്ട് ഇത് മുങ്ങാന്‍ പോവുകയാണെന്ന് പറയാന്‍ പറ്റില്ലെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.