ബാലുശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം.
ഉണ്ണിക്കുളത്തെ കോൺഗ്രസ് പാർട്ടി ഓഫീസാണ് അക്രമികൾ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീട്ടിന് നേരെ കല്ലേറ് ഉണ്ടായി. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറും ആക്രമികൾ തകർത്തു.
പ്രദേശത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം നിലനിന്നിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇരുഭാഗത്തെയും നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു.