ബറോസ് – മോഹൻ ലാൽ സംവിധായകനാകുന്ന ത്രിഡി ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു.വാസ്കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായി ചിത്രത്തിൽ മുഖ്യ കഥാപാത്രമാകുന്നതും മോഹൻലാൽ തന്നെ .. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ നടന്നത്. മമ്മൂട്ടി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബി മലയിൽ, ലാൽ, ദിലീപ്, പൃഥ്വിരാജ്, സിദ്ദീഖ്, കുഞ്ചാക്കോ ഉൾപ്പടെ സിനിമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ചിത്രം നിർമിക്കുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ് നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുമ്പോൾ പൃഥ്വിരാജും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.