കൂത്താട്ടുകുളം:പാലക്കുഴയിൽ ബയോ ഗ്യാസ് ടാങ്കിൽ വീണ പശുവിനെ കൂത്താട്ടുകുളം അഗ്നിരക്ഷാസേന
രക്ഷപെടുത്തി.
മാറിക നിരപ്പത്ത് വീട്ടിൽ ജോസിന്റെ പശുവാണ് തൊഴുത്തിനോട് ചേർന്നുള്ള ബയോ ഗ്യാസ് പ്ലാന്റിന്റെ ടാങ്കിൽ വീണത്. കൂത്താട്ടുകുളം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി പശുവിനെ സുരക്ഷിതമായി ടാങ്കിൽ നിന്നും കരയ്ക്ക് കയറ്റി ഉടമസ്ഥനെ ഏൽപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുലിന്റെ നേതൃത്വത്തിൽ കെ ജെ സെബാസ്റ്റ്യൻ, അഭിഷേക് പി എച്ച്, ജോബിൻ കെ ജോൺ , മഹേഷ് പി എസ്, ഷാജഹാൻ എച്ച്, സിബിൻ സാജൻ, അജയ്‌സിംഗ് ആർ എസ്, സുരേഷ്‌കുമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.