ന്യൂനപക്ഷ കോർപ്പറേഷനിലെ ബന്ധു നിയമന വിവാദം സംബന്ധിച്ച കേസിൽ കെ.ടി.ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ലോകായുക്ത . ജലീൽ നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുർവിനിയോഗവുമാണ്. മന്ത്രിസഭയിൽ നിന്ന് ജലീലിനെ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കിലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് , ഉപയോകായുക്ത ഹാരൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബഞ്ചിൻ്റെ താണ് വിധി
ന്യൂനപക്ഷ കോർപ്പറേഷനിലെ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യതയായ ബിടെക് ബിരുദത്തിനു പുറമേ പി ജി ഡിബി എ എന്ന യോഗ്യത കൂടി വേണം എന്ന വ്യവസ്ഥ മന്ത്രി ഏക പക്ഷീയമായി കൂട്ടിച്ചേർത്തത് ബസുവിനു വേണ്ടിയെന്ന് കോടതി
ഇതിലൂടെ യോഗ്യരായ നിരവധി പേർക്ക് അപേക്ഷിക്കാൻ അവസരം നഷ്ടപ്പെട്ടു.
കോർപ്പറേഷൻ ആവശ്യപ്പെടാതെ മന്ത്രി ഇതു ചെയ്തത് തികഞ്ഞ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും