മുണ്ടക്കയം: കാണാതായ ബധിരയും മൂകയുമായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി.
രണ്ടു ദിവസംമുമ്പ് കാണാതായ ബധിരയും മൂകയുമായ വൃദ്ധയെ വീടിനു സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ട
ത്തെി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാട്, ഞര്‍ക്കാട് കൂപ്പുഭാഗത്ത് താമസം മുളവനന്തറ സരസമ്മ(70)നെയാണ് വീടിനു സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ സരസമ്മ തനിച്ചായിരുന്നു താമസം. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഇളങ്കാട് ഗുരുമന്ദിരം ഭാഗത്ത് ഇവര്‍ പെന്‍ഷനും റേഷനും വാങ്ങാനെത്തിയിരുന്നു. പിന്നീട് വീട്ടിലെത്തിയ സരസമ്മയെ സമീപവാസികള്‍ കണ്ടിരുന്നുവെങ്കിലും ബധനാഴ്ച മൂന്നുമണിക്ക് ശേഷം ഇവരെ കണ്ടിട്ടില്ല. സമീപവാസികള്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്്ച വീടിനു സമീപമുളള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ധരിച്ചിരുന്ന ചെരുപ്പ് കണ്ടതിനെതുടര്‍ന്നു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ രക്തംഒഴുകിയ നിലയിലായിരുന്നു. ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങളും മടിയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായിട്ടില്ല. വിറക് ശേഖരിക്കാന്‍ പോയതാണന്നു കരുതുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന തോര്‍ത്തും, വിറക് ശേഖരിക്കാന്‍ കൊണ്ടുപോയ വാക്കത്തിയും സമീപത്തു നിന്നും ലഭിച്ചിട്ടുണ്ട്. ഇതേ ദിവസം അയല്‍ വീട്ടിലെ താമസക്കാരായ ദമ്പതികള്‍ക്ക് കാട്ടു പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ക്കും കാട്ടു പന്നിയുടെ അക്രമം ഉണ്ടായിട്ടുണ്ടാവുമെന്നാണ് സംശയം . മുണ്ടക്കയം പൊലീസ് എത്തി മൃതദേഹം കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി, കോവിഡ് പരിശോധനക്ക് ശേഷം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു നല്‍കുമെന്നു എസ്.ഐ.അറിയിച്ചു.