നടപ്പിലാക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടാവില്ലയെന്ന ബോധ്യം ഉള്ളതുകൊണ്ട് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍:പൊള്ളയായ വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എല്‍.എ. പറഞ്ഞു.
ഇതു് നടപ്പിലാക്കാന്‍ രണ്ട് മാസംപോലും ഈ സര്‍ക്കാരിന് ലഭിക്കാന്‍ പോകുന്നില്ല. കാര്‍ഷിക മേഖലയ്ക്കും മലയോര മേഖലയ്ക്കും നിരാശാജനകമായ ബജറ്റാണിത്. റബറിന്‍റെ സംഭരണ വില കുറഞ്ഞത് 200 രൂപയെങ്കിലും ആക്കുവാനും കുടിശിഖ മുഴുവന്‍ മാര്‍ച്ച് 31-ന് മുന്‍പ് നല്‍കാന്‍ നടപടി സ്വീകരിക്കാനും തയാറാകാത്തതു പ്രതിഷേധാര്‍ഹമാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഒരുകിലോ റബറിന് 80 രൂപയുള്ളപ്പോഴാണ് 150 രൂപ സംഭരണവില നിശ്ചച്ചത്. അതായത് ഒരുകിലേയ്ക്ക് 70 രൂപ സര്‍ക്കാര്‍ നല്‍കി. ഇപ്പോള്‍ റബറിന്‍റെ വില കിലേയ്ക്ക് 148 രൂപയാണ്. 170 രൂപയാക്കിയാലും നല്‍കേണ്ടി വരുന്നത് കിലേയ്ക്ക് 22 രൂപ മാത്രമാണ്. കുടിശിഖ എപ്പോള്‍ നല്‍കുമെന്നും ബജറ്റില്‍ പറയുന്നില്ല. മറ്റ് കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും അത് സംഭരിക്കാന്‍ സംവിധാനം ഇല്ലാത്തതിനാല്‍ കൃഷിക്കാര്‍ക്ക് പ്രയോജനം ഉണ്ടാവുകയുമില്ലെന്ന് കെ.സി.ജോസഫ് പറഞ്ഞു.