ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ
ബംഗാൾ ഉൾക്കടൽ ന്യുനമർദം അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു.
കേരളത്തിൽ ഇന്നും എല്ലാ ജില്ലകളിലും ഇടവിട്ടുള്ള സാധാരണ മഴക്കു സാധ്യത.
കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ മഴ തുടരാൻ സാധ്യത.
*ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോട്ടയത്ത്. 86 മിമീ.*
*കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച മഴ*
കുമരകം: 74.6 മിമീ
കാഞ്ഞിരപ്പള്ളി: 54.0
കോഴാ : 34.8
വൈക്കം: 78.0
കോട്ടയം: 86.0
ജൂൺ 1 മുതൽ 13 വരെയുള്ള കാലവർഷ സീസണിൽ സംസ്ഥാനത്ത് ഇതുവരെ 161.1 മിമീ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 35% കുറവ്. ഈ സീസണിലെ മഴ ക്കണക്കിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിൽ കോട്ടയം ജില്ല. 246.1 മിമീ.