ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; രാത്രി മുതൽ മഴ സാധ്യത
വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് രാവിലെ ഈ സീസണിലെ ആദ്യ മൺസൂൺ ന്യൂനമർദ്ദം രൂപപ്പെട്ടു.
കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരത്ത് നാളെ മുതൽ മഴ സജീവമാകും.
ന്യൂനമർദ്ദം നാളെ ശക്തിപ്പെട്ട് തീവ്രന്യൂനമർദ്ദം (ഡിപ്രഷൻ ) ആകും . ഇന്ന് വൈകിട്ടു മുതൽ കേരളത്തിൽ ഇടവിട്ട് മഴ സാധ്യത. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മുംബൈയിലും ശക്തമായ മഴ സാധ്യത.