ബംഗാളിലും ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന്.
ബംഗാളിൽ 30 മണ്ഡലങ്ങളിലും ആസാമിൽ 47 മണ്ഡലങ്ങളിലുമാണു വോട്ടെടുപ്പ് നടക്കുക. ബംഗാളിൽ എട്ടു ഘട്ടമായിട്ടാണു തെരഞ്ഞെടുപ്പ്.
ആസാമിലെ 47 മണ്ഡലങ്ങളിൽ 38 എണ്ണം തേയിലത്തോട്ടം മേഖലയിലാണ്. ആസാമിൽ ഏപ്രിൽ ഒന്ന്, ആറ് തീയതികളിലാണു മറ്റു രണ്ടു ഘട്ടങ്ങൾ. 126 മണ്ഡലങ്ങളാണ് ആസാമിലുള്ളത്.