കണ്ണൂർ: ആറളം ഫാമിന് സമീപം ഫോറസ്റ്റ് കാർക്കെതിരെ നായാട്ടു സംഘം വെടിയുതിർത്തു. വനപാലകർ നായാട്ടു സംഘത്തെ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ഇന്നലെ രാത്രിയോടെ ആണ് കൊട്ടിയൂർ റെയ്ഞ്ച് കീഴ്പ്പള്ളിള്ളി ഫോറസ്റ്റ് സെക്ഷനിൽ പെട്ട ആറളം ഫാമിനുള്ളിലെ ഓടംന്തോട് ഫോറസ്റ്റ് ഓഫീസിൻ്റെ സമീപത്തായി നായാട്ട് സംഘത്തെ കണ്ടത്. വനപാലകരെ കണ്ടതോടെ ഇവർ വനപാലകർക്ക് നേരെ വെടിയുതിർത്തു. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നായാളെയാണ് പിടികൂടിയത്. കൂട്ടാളിയായ മoപ്പുരച്ചാൽ സ്വദേശി ജോണി ഓടി രക്ഷപെട്ടു.
കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ സുേരേന്ദ്രൻ , മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.