റിപ്പോർട്ട്: സുരേഷ് സൂര്യ
കോട്ടയം:ഏറ്റുമാനൂർ :ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അനുബന്ധ തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്നവരുടെ കൂട്ടായ്മയായ ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂരിൽ നടന്നു.
ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ തോമസ് ചാഴികാടൻ എം .പി . ഉദ്ഘാടനം ചെയ്തു.
കോവി ഡ് പ്രതിസന്ധിയിലാക്കിയ ഈ കാലത്ത് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ ശക്തമായ
സംഘടന സംവിധാനം ആവശ്യമാണന്ന് എം.പി. പറഞ്ഞു.
എം .ജി . രാജു അധ്യക്ഷത വഹിച്ചു.
അംഗത്വവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മലാ ജിമ്മി നിർവഹിച്ചു.
ഏറ്റുമാനൂർ നഗര ചെയർപേഴ്സൺ ലൗലി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ടോമി പാറപ്പുറം , കൗൺസിലർ ബിനോയ് . കെ. ചെറിയാൻ , എം.സി. ലാസർ ,സിബി ആൻറണി, കുര്യാക്കോസ് വമ്മ്യാലിൽ ,
ബാബുസ് രത്നഗിരി, ബാബു വിഷ്വൽ ,പി .ബി .
ചന്ദ്രബോസ് തുടങ്ങിയവർ പ്രസംഗിച്ചു.