ഫാസ്ടാഗ് – കുരുക്കിലായി പാലിയേക്കര ടോൾ പ്ലാസ പൂര്‍ണ ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വാഹനക്കുരുക്ക് രൂക്ഷം. ഫാസ്ടാഗിലേക്ക് മാറാത്ത വാഹനങ്ങള്‍ക്കുള്ള ട്രാക്കിലാണ് നീണ്ട നിര രൂപപ്പെടുന്നത്. ഏറെ നേരം വരിയില്‍ കിടന്നാണ് വാഹനങ്ങള്‍ ടോള്‍പ്ലാസ മറികടക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുകയാണ് ടോള്‍ വാങ്ങുന്നത്. ഇത് ടോള്ജീവനക്കാരും വാഹന ഉടമകളും തമ്മില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കുന്നുണ്ട്. ടോള്‍ ആവശ്യമില്ലാത്ത ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മണിക്കൂറുകളോളം കുരുക്കില്‍ അകപ്പെടുന്ന അവസ്ഥയാണ് നിലവില്‍. ഇതിനിടെ ടോള്‍പ്ലാസക്ക് സമീപം ഒട്ടുമിക്ക ബാങ്കുകളും ഫാസ്ടാഗ് കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.
Facebook Comments