ഊരകം: ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ് എസ് വോളണ്ടിയർമാരുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫലവൃക്ഷത്തോട്ട നിർമാണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പ്രിൻസിപ്പൽ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ നിർവഹിച്ചു.
പ്രോഗ്രാം ഓഫീസർ അജ്നു തിലകൻ, ലീഡർമാരായ അനീർ തങ്ങൾ, നഹാന നസ്‌റിൻ, സലീൽ സി.പി, ഷഹീർ സി.പി, എം.നുസൈബ, കെ. ദൃശ്യ ബാബു, കെ. ശിബിൽ, മിൻഹാജ് ഫസൽ തങ്ങൾ, ശമീൽ റോഷൻ, ദിൽഷാദ് പാറക്കൽ, ഇർഫാൻ, നാസിം. പി.ഗസ്സാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.