യൂത്ത് ലീഗുമായി ഉയർന്ന ഫണ്ട് തിരിമറി ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
കത്വ പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തുന്നത് ഖേദകരമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, യൂത്ത് ലീഗിലെ ഫണ്ട് തിരിമറി ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. പിരിച്ചെടുക്കുന്ന പണം അതേ ആവശ്യത്തിന് കൊടുക്കാൻ കഴിയില്ലെങ്കിൽ പണപ്പിരിവ് മുസ്ലിം ലീഗ് നിർത്തണമെന്ന് കെ.ടി.ജലീൽ മലപ്പുറത്ത് പറഞ്ഞു.
ഫണ്ട് തിരിമറിയിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ്, എംഎസ്എഫ് നേതൃത്വവും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ട്. പണപ്പിരിവിന്റെ കണക്ക് ചോദിക്കില്ല, പകരം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടക്കത്തിന് എതിരു നിൽക്കരുതെന്നാണ് അതെന്നും ജലീൽ കൂട്ടിച്ചേർത്തു.