തിരുവനന്തപുരം:സംസ്ഥാനത്തു പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുന്ന തീയതി മാറ്റിവച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിനെ തുടർന്ന് കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരമാണു നടപടി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തു ജനുവരി പതിനേഴിനാണു പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ അഞ്ചു വയസിനുതാഴെ പ്രായമുള്ള കുട്ടികൾക്കാണു വാക്സിൻ നൽകുന്നത്.