17.1 C
New York
Friday, October 15, 2021
Home Kerala പ്ളസ് ടു വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതിയെന്ന് കരുതുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്ളസ് ടു വിദ്യാർത്ഥിനിയുടെ കൊലപാതകം: പ്രതിയെന്ന് കരുതുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അടിമാലി :പള്ളിവാസലി ലെ പതിനേഴുകാരിയുടെ മരണം – പ്രതിയെന്ന് സംശയിക്കുന്ന ബന്ധുവായ അരുണിനെ മരിച്ചനിലയിൽ കണ്ടെത്തി

പള്ളിവാസൽ പവർഹൗസ് സമീപമാണ് തൂങ്ങി മരിച്ച നിലയിൽ അരുണിൻ്റെ മൃതദേഹവും കണ്ടെത്തിയത്.

രേഷ്മ കുത്തേറ്റ് മരിച്ചതിന് ഒരു കിലോമീറ്റർ അകലെയാണ് ഈ സംഭവവും.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ അരുണിന്റെ മുറിയില്‍ നിന്നും ആത്മഹത്യ ചെയ്യും എന്ന് സൂചിപ്പിക്കുന്ന കത്തും പൊലീസിന് ലഭിച്ചിരുന്നു.. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊൽക്കൊത്ത വീഥിയിലൂടെ ഒരു യാത്ര.

ഏറെ ചരിത്രപ്രാധാന്യമുള്ള കൊൽക്കത്ത കിഴക്കിന്റെ സെയിന്റ് പീറ്റേഴ്‌സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരമെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ തലസ്ഥാനമായിരുന്ന കൊൽക്കത്ത 1911ൽ ദില്ലിയിലേക്ക് മാറ്റി. ഹൂഗ്ലി നദിയുടെ കിഴക്ക് ഭാഗമായ കൊൽക്കത്ത ചണവ്യവസായത്തിൽ പേര് കേട്ടതായിരുന്നു. ഈ...

അഗതി മന്ദിരങ്ങളിലൂടെ.. (കവിത) – ഹരി വെട്ടൂർ

അകലങ്ങളിൽ നട്ട മിഴിയുടഞ്ഞു ...

അക്കിത്തം കഥാ(കവിതാ)വശേഷനായിട്ട് ഒരു വർഷം ….

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ. ലോകോത്തര ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം...

“പ്രതിഭകളെ അടുത്തറിയാൻ” – 1 – കൽപ്പറ്റ നാരായണൻ

പ്രതിഭ: കൽപ്പറ്റ നാരായണൻ, അവതരണം: മിനി സജി സാഹിത്യ , സാസ്കാരിക വിമർശകരുടെ പട്ടികയിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പേരാണ് കൽപ്പറ്റ നാരായണൻ. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുവാനും ചരിത്രത്തെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത്...
WP2Social Auto Publish Powered By : XYZScripts.com
error: