ആലത്തൂർ: പ്ളസ്‌ടു വിദ്യാർഥിനി സാരിത്തൊട്ടിലിൽ കഴുത്തുകുരുങ്ങി മരിച്ച നിലയിൽ. തേങ്കുറിശ്ശി മഞ്ഞളൂർ ചക്കിങ്കിൽ ചന്ദ്രന്റെ (രാജു) മകൾ നന്ദനയാണ് (17) മരിച്ചത്. സാരി അബദ്ധത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ആലത്തൂർ പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
നന്ദനയും അമ്മ മീരാകുമാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ക്ഷേത്രത്തില്‍പ്പോയ ചന്ദ്രന്‍ മടങ്ങിയെത്തി പ്രസാദം നല്‍കാന്‍ മകളുടെ മുറിയില്‍ എത്തിയപ്പോഴാണ് കഴുത്തു തൊട്ടിലില്‍ കുരുങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.ഇന്നലെ രാവിലെ പത്തോടെയാണ് അപകടം നടന്നത്. കിടപ്പുമുറിയില്‍ സാരികൊണ്ട് കെട്ടിയ തൊട്ടിലിലാണ് നന്ദനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുട്ടിക്ക് ഈ തൊട്ടിലിലിരുന്ന് പഠിക്കുന്ന പതിവുണ്ടായിരുന്നെന്നും അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും ബന്ധുക്കളും വെളിപ്പെടുത്തുന്നു. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.