17.1 C
New York
Thursday, August 18, 2022
Home Cinema 'പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ...!!' -പൊള്ളൽ ഗുരുതരമല്ലെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.

‘പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!’ -പൊള്ളൽ ഗുരുതരമല്ലെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ.

സിനിമാ ചിത്രീകരണത്തിനിടെയേറ്റ പൊള്ളൽ ഗുരുതരമല്ലെന്ന് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും കുറച്ചു ദിവസം വിശ്രമം വേണ്ടി വരുമെന്നും ഭേദമായി തുടങ്ങിയാൽ ഉടൻ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും താരം ഫേസ്ബുക്ക് കുറിപ്പിലുടെ അറിയിച്ചു. ആശുപത്രിയിൽ കിടക്കുന്ന ഫോ​ട്ടോയും പങ്കുവെച്ചിട്ടുണ്ട്.

​‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നിലവിളക്കിലെ എണ്ണ വീണ് വിഷ്ണുവിന്റെ കൈകൾക്ക് പൊള്ളലേൽക്കുന്നത്. പൊള്ളൽ ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വരുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി നടൻ രംഗത്തെത്തിയത്.

വിഷ്ണു ഉണ്ണികൃഷ്ണന്റെ പോസ്റ്റിന്റെ പൂർണരൂപം.

പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ…!!

പല പല വാർത്തകളും അഭ്യൂഹങ്ങളും കേട്ട് പേടിച്ച് എന്നെയും കൂട്ടുകാരെയും വീട്ടുകാരെയും ഒക്കെ വിളിച്ചും മെസ്സേജ് അയച്ചും വ്യസനിച്ച എല്ലാ പ്രിയപ്പെട്ടവർക്കും വേണ്ടിയാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്.

‘വെടിക്കെട്ട്’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ നിലവിളക്കിലെ എണ്ണ വീണ് എന്റെ കൈകൾക്ക് പൊള്ളലേറ്റു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കുറച്ചു ദിവസം വിശ്രമം വേണ്ടി വരും. ഭേദമായി തുടങ്ങിയാൽ ഉടനെ ഷൂട്ടിങ് പുനരാരംഭിക്കും. എല്ലാവരുടെയും പ്രാർഥനക്കും സ്നേഹത്തിനും കരുതലിനും നന്ദി. എല്ലാവരോടും സ്നേഹം.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: