സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെൻ്റ പ്രസിദ്ധീകരിച്ചു. നാളെ മുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. അലോട്ട്മെൻറ് ലഭിച്ചവർക്ക് രാവിലെ 11മുതൽ പ്രവേശനം നേടാവുന്നതാണ്. ഈ മാസം 25 മുതലാണ് ക്ലാസുകൾ തുടങ്ങുന്നത്.
രണ്ടാം അലോട്മെന്റ് 15നു പ്രസിദ്ധീകരിച്ച് 16,17 തീയതികളിൽ പ്രവേശനം നടത്തും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ് 22നു പ്രസിദ്ധീകരിച്ച് 24നു പൂർത്തിയാക്കും. 10% കമ്യൂണിറ്റി ക്വോട്ട സീറ്റുകൾ പൊതുമെറിറ്റിൽ ലയിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയിരിക്കുന്നതിനാൽ അന്തിമ വിധി അനുസരിച്ചു മാത്രമേ ആ സീറ്റുകളിൽ പ്രവേശനം നടത്തൂവെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Facebook Comments