17.1 C
New York
Thursday, August 11, 2022
Home Kerala പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കാൻ കുട്ടികളുടെ കൈവശമുള്ള എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാവും എന്നും അതിൽ വിലാസവും ജാതിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസഡയറക്ടര്‍ വിശദീകരിക്കുന്നു. പ്രത്യേക സംവരണ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങൾ ഉള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികളും ഒ.ഇ.സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളും മാത്രം വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് അഡ്മിഷനായി ഹാജരാക്കിയാൽ മതി.

പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണത്തിൽ പ്രതിസന്ധിയുണ്ടെന്ന വിവിധ കോണുകളിൽ ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിദ്യാഭ്യാസമന്ത്രി നിലപാട് വ്യക്തമാക്കിയത്. പ്ലസ് വണ്‍ സീറ്റുകളുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും എല്ലാവർക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ; സർക്കാർ ശുപാർശ ഗവർണർ അംഗീകരിച്ചു.

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: