കൊച്ചി മരട് മുസ്ലിം പള്ളിക്കു സമീപം പ്ലസ് ടു വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റെ മകൾ നെഹിസ്യ (18)യെയാണ് മൂക്കിലും വായിലും പഞ്ഞി നിറച്ച് സെല്ലോടേപ്പ് ഒട്ടിച്ചു തലയും മുഖവും പ്ലാസ്റ്റിക് കവർകൊണ്ടു മൂടി കഴുത്തിൽ കുരുക്കുമിട്ടു കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴിന് എഴുന്നേൽക്കാറുള്ള കുട്ടി ഒൻപത് മണിയായിട്ടും എഴുന്നേൽക്കാതിരുന്നതിനാൽ കുട്ടിയുടെ പിതാവും സഹോദരിയും ഒട്ടേറെ തവണ വിളിച്ചു. എന്നാൽ കുട്ടി എഴുന്നേൽക്കാതായതോടെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സാഗരൻ എന്നയാളെ വിളിച്ചുകൊണ്ടു വന്നു വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. മരട് പോലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.