പ്രീമിയർ ലീഗിൽ ഗോൾ മഴ പെയ്യിച്ച് ചുവന്ന ചെകുത്താന്മാർ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോർഡിൽ സതാംപ്ടണെ ഗോൾ മഴയിൽ മുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ത്യൻ സമയം പുലർച്ചെ 1:45 ന് നടന്ന മത്സരത്തിന്റെ 2ആം മിനിറ്റിലും 86ആം മിനിറ്റിലും ആയി രണ്ട് ചുവപ്പ് കാർഡുകൾ കണ്ട സതാംപ്ടൺ ഒൻപത് കളിക്കാരുമായാണ് മത്സരം പൂർത്തിയാക്കിയത്. വാൻ ബിസാക്ക,റാഷ്ഫോർഡ്, കവാനി, മാർഷ്യൽ(2) , മക്ടോമിനൈ , ബ്രൂണോ ഫെർണാണ്ടസ്, ഡാനിയൽ ജെയിംസ് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിനായി വല കുലുക്കിയപ്പോൾ ഒരു ഗോൾ സതാംപ്ടൺ പ്രതിരോധത്തിന്റെ വകയായിരുന്നു. നിലവിൽ 22 കളികളിൽ 44 പൊയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.