പ്രിയങ്ക ഏപ്രിൽ 3 ന് നേമത്ത് എത്തും
തലസ്ഥാനത്ത് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തിൽ പ്രതിഷേധമറിയിച്ച് നേമത്തെ കോൺഗ്രസ് സ്ഥാനാർഥി കെ.മുരളീധരൻ.
പ്രിയങ്കയെ നേരിട്ട് കണ്ട് അതൃപ്തിയറിയിച്ച മുരളീധരൻ, നേമം മണ്ഡലത്തിൽ എത്തിയില്ലെങ്കിൽ അത് മറ്റ് പല വ്യാഖ്യാനങ്ങളുമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ച നേമത്ത് പ്രിയങ്കയുടെ റോഡ് ഷോ നടന്നിരുന്നില്ല. തലസ്ഥാനത്ത് ആദ്യം വെഞ്ഞാറമ്മൂട് മണ്ഡലം, ശേഷം കാട്ടാക്കട അതിന് ശേഷം പൂജപ്പുരയിൽ നേമത്തെ സ്ഥാനാർഥി മുരളീധരനും വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായർക്കും എന്നതായിരുന്നു തീരുമാനം. എന്നാൽ സമയക്കുറവ് മൂലം പൂജപ്പുരയിലെ റോഡ് ഷോ ഒഴിവാക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ കെ.മുരളീധരൻ പ്രിയങ്ക ഗാന്ധിയേയും നേതൃത്വത്തേയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കെപിസിസി ഇടപെടുന്നില്ലെന്നാണ് മുരളീധരന്റെ അഭിപ്രായം. ഏപ്രിൽ മൂന്നിന് നേമത്ത് എത്താമെന്ന് പ്രിയങ്ക ഉറപ്പു നൽകിയിട്ടുണ്ട്.