17.1 C
New York
Monday, November 29, 2021
Home Kerala പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റിൽ

*പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റിൽ*

തൃശൂര്‍ കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവിനെയാണ് (39) മാള ഇന്‍സ്പെക്ടര്‍ വി. സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

വിവിധ മതങ്ങള്‍ ഒരേ കുടക്കീഴില്‍ എന്ന ആശയം പ്രചരിപ്പിക്കുകയാണെന്ന് നടിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍. യുട്യൂബിലൂടെ വരെ പരസ്യം നല്‍കിയിരുന്നു. ഇതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വ്യാജ സിദ്ധനെ തേടിയെത്തി.

കല്‍പ്പണിക്കാരനായിരുന്ന രാജീവ് പിന്നീടാണ് എളുപ്പം സാമ്ബത്തിക വളര്‍ച്ച ലക്ഷ്യമിട്ട് മന്ത്രവാദത്തിലേക്കും പൂജയിലേക്കും തിരിഞ്ഞത്.
വീട്ടില്‍ തന്നെയാണ് ക്ഷേത്രം ഒരുക്കിയത്. കുറഞ്ഞ കാലംകൊണ്ടു തന്നെ വന്‍തോതില്‍ വരുമാനമുണ്ടാക്കി. വിലയേറിയ വാഹനങ്ങളും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശരീരഭാഗങ്ങളില്‍ നാണയം വെച്ചുള്ള പ്രത്യേക പൂജകള്‍ ഇയാള്‍ ചെയ്തിരുന്നു. പൂജാ സമയത്ത് തന്നെ ‘അച്ഛന്‍ സ്വാമി’ എന്ന് മാത്രമേ വിളിക്കാവൂവെന്നാണ് ഇയാള്‍ നിര്‍ദേശിച്ചിരുന്നത്.

ഇയാളുടെ കേന്ദ്രത്തില്‍ ലൈംഗിക ചൂഷണം നടക്കുന്നതറിഞ്ഞ പൊലീസ് വ്യാജ സിദ്ധനെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു. പോക്സോ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭക്തരെന്ന വ്യാജേന ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് വലവിരിച്ചതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. പ്രതി റിമാന്‍റിലാണ്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: