പ്രശ്നം പരിഹരിച്ചുവെന്ന് നേതാക്കൾ
പാലാ നഗരസഭയിൽ ഇന്നുണ്ടായ സംഭവങ്ങൾ രണ്ട് കൗൺസിലർമാർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളേത്തുടർന്നുള്ളതാണന്നസിപിഎം പാലാ ഏരിയാ സെക്രട്ടറി പി എം ജോസഫ് പറഞ്ഞു.
സിപിഎം, കേരളാ കോൺഗ്രസ് പാർട്ടികൾ തമ്മിൽ യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളുമില്ല.
എൽഡിഎഫ് പാർലമെൻററി പാർട്ടി യോഗം ചേർന്ന് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.
ഇതിൻ്റെ പേരിൽ എൽഡിഎഫ് പ്രവർത്തകരുടെ ഇടയിൽ ആശയകുഴപ്പം ഉണ്ടാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലന്നദ്ദേഹം പറഞ്ഞു