പ്രവാസികൾക്ക് ഇ ബാലറ്റ് ഏർപെടുത്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി .പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച് ചർച്ച ചെയ്യും .കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരാൻ പോകുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ E ബാലറ്റ് ഉപയോഗിക്കാൻ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി .രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായകരമായ ചുവടുവെപ്പാണിത് .ഇതിനായി തെരഞ്ഞെടുപ്പ് ചട്ടം 1961 ഭേദഗതി ചെയ്താൽ മതിയാകും .നവംബർ 27 നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലോ സെക്രട്ടറിക്ക് കത്ത് നൽകിയത് .ബാലറ്റ് പേപ്പർ ഡൗൺലോഡ് ചെയ്ത് കോൺസുലേറ്റുകൾ പ്രവാസി വോട്ടർമാർക്ക് നൽകും .വോട്ട് രേഖപ്പെടുത്തിയ ശേഷം സാക്ഷ്യപത്രത്തോടൊപ്പം ബാലറ്റ് കൈമാറണം അതത് മണ്ഡലങ്ങളിൽ കൃത്യമായി എത്തുത്തുന്നുവോ എന്ന് ചീഫ് ഇലക്ടറൽ ഓഫീസർമാർ പരിശോധിക്കും .ആദ്യ ഘട്ടത്തിൽ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് ഇ ബാലറ്റ് വോട്ടിംഗിന് അവസരം ഉണ്ടാകില്ല
തെരഞ്ഞെ