പ്രമുഖ തമിഴ് സംവിധായകൻ എസ്.പി ജനനാഥൻ (61) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കാഘതത്തെ തുടർന്നാണ് അദ്ദേഹം കുഴഞ്ഞ് വീണത്. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്‍റെ സഹായിയാണ് ബോധരഹിതനായ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. 2003 ൽ പുറത്തിറങ്ങിയ ഇയർകൈ ആണ് ആദ്യ സിനിമ. ഈ സിനിമയ്ക്ക് അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.