17.1 C
New York
Tuesday, May 24, 2022
Home Kerala പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച്ച കൊച്ചിയിലെത്തും

കൊച്ചി:ഔദ്യോഗിക പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. ബിപിസിഎല്ലിന്റെ പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് രാജ്യത്തിനു സമര്‍പ്പിക്കുന്നതുള്‍പ്പെടെ അഞ്ച് ഔദ്യോഗിക പരിപാടികളാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും.
സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.45ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ ക്രമീകരിച്ചിട്ടുള്ള അമ്പലമുകള്‍ വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകും. 6000 കോടി ചെലവിട്ട് കൊച്ചി റിഫൈനറിയില്‍ നടപ്പാക്കുന്ന പ്രൊപ്പലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രോജക്ട്, എറണാകുളം വാര്‍ഫില്‍ 25.72 കോടി ചെലവില്‍ കൊച്ചി തുറമുഖ ട്രസ്റ്റ് നിര്‍മിച്ച അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനല്‍, ഷിപ്‌യാര്‍ഡ് പരിശീലന കേന്ദ്രമായ വിജ്ഞാന്‍ സാഗര്‍ കാമ്പസിലെ പുതിയ മന്ദിരം, കൊച്ചി തുറമുഖത്ത് നവീകരിച്ച കോള്‍ ബെര്‍ത്ത് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിക്ക് നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍.പ്രധാനമന്ത്രിയുടെ സൗകര്യവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് റിഫൈനറി പരിസരത്ത് ഒരുക്കുന്ന ഒറ്റ ചടങ്ങിലാകും എല്ലാ പദ്ധതികളുടെയും ഉദ്ഘാടനം. രാവിലെ ചെന്നൈയിലെ പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. അതേസമയം കൊച്ചിയില്‍ ബിജെപി കോര്‍കമ്മിറ്റി യോഗത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്നും വിവരമുണ്ട്. നേതാക്കളോട് കൊച്ചിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് 5.55ന് പ്രധാനമന്ത്രി തിരികെ പോകും.

Facebook Comments

COMMENTS

- Advertisment -

Most Popular

കൊഴിഞ്ഞു വീഴുന്ന പെൺപൂവുകൾ..(ലേഖനം)

  വിസ്മയ കേസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ കേരളമേ തിരിഞ്ഞൊന്നു നോക്കുക. എത്ര എത്ര പെൺകുട്ടികൾ സ്റ്റവ് പൊട്ടിത്തെറിച്ചും തൂങ്ങിമരിച്ചും ഒക്കെ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. വിടരും മുൻപേ കൊഴിഞ്ഞു പോയിരിക്കുന്നു എന്തുകൊണ്ടാണ് നമ്മുടെ...

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: