പ്രധാനമന്ത്രിയുടെ പ്രശംസ നേടി രാജപ്പൻ ചേട്ടൻ
ന്യൂഡൽഹി: മൻകി ബാത്തിൽ കായൽ സംരക്ഷകനായ കോട്ടയം മഞ്ചാടിക്കരി സ്വദേശി രാജപ്പനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരീരം പാതി തളർന്നിട്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വേമ്പനാട് കായൽ ശുചീകരിക്കുന്ന രാജപ്പൻ നടത്തുന്ന സേവനം മാതൃയയാണെന്ന് മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രകൃതി സംരക്ഷണം ജോലിയാക്കി മാറ്റിയ കൈപ്പുഴമുട്ട് മഞ്ചാടിക്കരി നിവാസിയായ രാജപ്പൻ അപ്പർകുട്ടനാട്ടിലെ ജലാശങ്ങളിലെ നിറസാന്നിദ്ധ്യമാണ്. ജന്മനാ ചലനശേഷി ഇല്ലാത്ത കാലുകളുമായി ജലാശങ്ങളെ മലിനമാക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽപ്പന നടത്തിയാണ് രാജപ്പൻ ജീവിതം മുന്നോട്ട് നയിക്കുന്നത്.
Facebook Comments