17.1 C
New York
Thursday, September 29, 2022
Home Kerala പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു : മന്ത്രി...

പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു : മന്ത്രി ഡോ. കെ ടി ജലീൽ

കോട്ടയം:പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്തിന്‍റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍. വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തിൽ സാന്ത്വന സ്പര്‍ശം അദാലത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത സാഹചര്യങ്ങൾ അതിജീവിക്കുന്നതിനും പൊതുവായ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ സംരക്ഷണത്തിനായി ഇതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിച്ച മറ്റൊരു സര്‍ക്കാരില്ല.

ദുരന്തങ്ങളുടെ പ്രത്യാഘാതങ്ങള്‍ തരണം ചെയ്യുന്നതിന് ചികിത്സയും ഭക്ഷണവും ജീവിത സുരക്ഷിതത്വവും ഉറപ്പാക്കിയതിന്‍റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് സര്‍ക്കാര്‍ ഭരണ കാലഘട്ടം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന അദാലത്ത് നടപടികൾ വിശദീകരിച്ചു.

Facebook Comments

COMMENTS

- Advertisment -

Most Popular

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെ; സുപ്രിംകോടതിയുടെ സുപ്രധാന വിധി.

ഭർത്താവിന്റെ പീഡനം ബലാത്സംഗം തന്നെയെന്ന് സുപ്രിംകോടതി. ജസ്റ്റിസ് ഡ്.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ‘വിവാഹിതരായ സ്ത്രീകളും പീഡന ഇരകളുടെ ഗണത്തിൽ തന്നെ ഉൾപ്പെടും. പീഡനമെന്നാൽ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധമാണ്....

സമയം (കഥ) ✍സുനിത സുകുമാരൻ അടാട്ട്

ഇന്ന് ഉണർന്നതേ മഴയിലേക്കാണ്. ജനലഴികളിൽ തട്ടിത്തെറിച്ച മഴത്തുള്ളികളാണ് ഉണർത്തിയത് എന്ന് പറയുന്നതാവും ശരി. അതോ മഴയെ സ്നേഹിച്ച മാലതിയുടെ ഈറൻ വിരലുകളോ? പുറത്ത് മഴ താളം നിർത്തി, പതിയെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകയാണ്. കാലം നൽകിയ, സ്നേഹവും...

ജീവിത ഭാരവും പേറി (കവിത) ✍ഷീജ ഡേവിഡ്

ജീവിതദുഃഖങ്ങൾ തൻ ബ്രഹത് ഭാണ്ഡവും പേ റി എത്രയോ നിസ്സഹായർ ചരിപ്പൂ ലോകാന്തരെ താങ്ങുവാനാരുമില്ല, സഹായഹ- സ്തമില്ല ഉള്ളവർ എരിതീയിൽ എണ്ണ കോരു- വാൻ മാത്രം. കുടുംബ ബന്ധങ്ങൾ തൻ കെട്ടുകളുലയുന്നു മാതാപിതാക്കൾ, മക്കൾ അകന്നു മാറീടുന്നു ബാല്യ, കൗമാരങ്ങൾ തൻ ചാരുത മങ്ങിടുന്നു ചുറ്റിലും നിലകൊള്ളും സൗന്ദര്യം നശിക്കുന്നു യുവചേതനകളോ സ്വാർത്ഥരായ് മടിയരായ് ജീവിത താളം തെറ്റി...

മായാലോകത്തെ സഞ്ചാരികൾ (കഥ)

രാമദാസ്‌ ഒരു വിമുക്ത ഭടനാണ്. ശത്രുക്കളുമായുള്ള എടുമുറ്റലിനിടയിൽ കാലിനു വെടിയേറ്റ അയാൾക്ക് നാൽപ്പതാമത്തെ വയസ്സിൽ തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കേണ്ടി വന്നു. അതുവരെയും ഒരു വിവാഹ ജീവിതത്തെ പറ്റി ചിന്തിക്കാതിരുന്ന അയാൾക്ക്‌,...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: