17.1 C
New York
Sunday, June 13, 2021
Home Kerala പ്രചരണ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കോട്ടയത്ത്

പ്രചരണ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി കോട്ടയത്ത്

രാഹുൽ ഗാന്ധി , ചൊവ്വാഴ്ച്ച കോട്ടയം ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ പങ്കെടുക്കും. അദ്ദേഹം പങ്കെടുക്കുന്ന പ്രചരണ പരിപാടികൾ വൻവിജയമാക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

രാവിലെ 11ന് ചിങ്ങവനത്ത് നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12 മണിയ്ക്ക് മണർകാട് എത്തുന്ന രാഹുൽ ഗാന്ധി മണർകാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. അവിടെ നിന്നും കൊടുങ്ങൂര് വഴി 1 മണിയ്ക്ക് പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ മത്സരിയ്ക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചരണം നടത്തും. പിന്നീട് പൈക വഴി പാലായിൽ എത്തി 2 മണിയ്ക്ക് മാണി.സി.കാപ്പൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. തുടർന്ന് മരങ്ങാട്ടുപള്ളി വഴി 3 മണിയ്ക്ക് ഉഴവൂരിലെത്തി മോൻസ് ജോസഫിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. തുടർന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി, കെ.പി.സി.സി. പ്രസിഡൻ്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ശ്രീ.കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ശ്രീ താരീഖ് അൻവർ, എ.ഐ.സി.സി. സെക്രട്ടറി ശ്രീ ഐവാൻ ഡിസൂസ എന്നിവരും രാഹുൽ ഗാന്ധിയ്ക്കൊപ്പം എത്തുന്നുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ ബംഗാൾ ഉൾക്കടൽ ന്യുനമർദം  അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ  ഇന്നും   എല്ലാ ജില്ലകളിലും ഇടവിട്ടുള്ള  സാധാരണ  മഴക്കു സാധ്യത. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ...

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ...

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ...

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനം കൂടുതല്‍ പഠനം നടത്തും, ധനമന്ത്രി കെ എൻ ഗോപാലൻ

തിരുവനന്തപുരം: മരിച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നു. മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോള്‍) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap