തനിക്കെതിരായി മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികളാണെന്ന് മന്ത്രി എ.കെ.ബാലൻ.
സേവ് സിപിഎം ഫോറം ഇന്നും ഇന്നലെയുമായി ഉണ്ടായതല്ല.
കേരളത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിന് വർഗശത്രുക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനയാണ് അത്.
തിരഞ്ഞെടുപ്പ് കാലഘട്ടത്തിൽ രംഗത്തുവരുന്നതിന്റെ ഉദ്ദേശ്യം തങ്ങൾക്കറിയാമെന്നും ബാലൻ പ്രതികരിച്ചു.