17.1 C
New York
Monday, November 29, 2021
Home Kerala പോസിറ്റിവിറ്റി ഏറ്റവും കുറവ് ; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

പോസിറ്റിവിറ്റി ഏറ്റവും കുറവ് ; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

പോസിറ്റിവിറ്റി ഏറ്റവും കുറവ് ; കോവിഡ് പ്രതിരോധത്തില്‍ തിളങ്ങി കല്ലറ പഞ്ചായത്ത്

കോട്ടയം ജില്ലയുടെ കോവിഡ് പോസിറ്റിവിറ്റി പട്ടികയില്‍ തുടര്‍ച്ചയായ ആറാമത്തെ ആഴ്ച്ചയിലും കല്ലറ ഗ്രാമപഞ്ചായത്ത് സുരക്ഷിതമായ എ കാറ്റഗറിയില്‍. ജൂലൈ 21 മുതല്‍ 28 വരെയുള്ള ഒരാഴ്ച്ചയിലെ ശരാശരി കണക്കില്‍ പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള തദ്ദേശ സ്ഥാപന മേഖലയും കല്ലറയാണ്-2.38 ശതമാനം. 5.49, 3.58, 2.33, 1.08, 1.92, 3.33 എന്നിങ്ങനെയാണ് ജൂണ്‍ 16 മുതല്‍ കഴിഞ്ഞയാഴ്ച്ച വരെയുള്ള ഇവിടുത്തെ പോസിറ്റിവിറ്റി.

ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ച്ച ഇവിടെ പരിശോധനയ്ക്ക് വിധേയരായ 588 പേരില്‍ 14 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കാലയവളില്‍ പരിശോധനയ്ക്ക് വിധേയരായവരുടെ എണ്ണത്തില്‍ പഞ്ചായത്ത് 38-ാം സ്ഥാനത്താണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രതിരോധത്തിനും രോഗചികിത്സയ്ക്കും ബോധവത്കരണത്തിനുമായി നടത്തിവരുന്ന ചിട്ടയായ പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ സഹകരണവുമാണ് ഈ നേട്ടത്തിനു പിന്നിലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.

ജനപ്രതിനിധികളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡ് തല ജാഗ്രതാ സംവിധാനമാണ് കല്ലറയുടെ പ്രതിരോധത്തിന് കരുത്തേകുന്നത്. അഞ്ച് വീതം വളണ്ടിയര്‍മാരാണ് ഓരോ വാര്‍ഡിലുമുള്ളത്. രോഗപ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കിയത്. ഇതു സംബന്ധിച്ച നിര്‍ദേശങ്ങൾ എല്ലാ വീടുകളിലും എത്തിക്കുന്നതിന് പഞ്ചായത്ത് അംഗങ്ങള്‍തന്നെ മുന്‍കൈ എടുത്തു. ബോധവത്കരണ വീഡിയോ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. വ്യാപാരികളുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് രോഗ മുന്‍കരുതലുകള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി.

നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളും വ്യാപാരികളും തയ്യാറായതിന് ഫലമുണ്ടായി. ജനപ്രതിനിധികള്‍ക്കൊപ്പം പഞ്ചായത്ത് ജീവനക്കാരും പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരും പഞ്ചായത്തില്‍ ജാഗ്രതയോടെ സേവനമനുഷ്ഠിക്കുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച അധ്യാപകര്‍ക്കു പുറമേ പ്രതിരോധ നടപടികള്‍ക്കായി കല്ലറ ഹൈസ്‌കൂളിലെ അധ്യാപകരുടെ സേവനവും ലഭ്യമാക്കി.

സെക്ടറല്‍ ഓഫീസര്‍മാരുടെയും ജനമൈത്രീ പോലീസിന്റെയും കര്‍ശന പരിശോധനയും ഇടപെടലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിന് സഹായകമായി. രോഗികള്‍ക്കും ക്വാറന്റയിനില്‍ കഴിയുന്നവർക്കും പരിചരണ സൗകര്യവും ഭക്ഷണവും ചികിത്സയും ഉറപ്പാക്കാനായി. പോസിറ്റിവിറ്റി ഏറ്റവും കുറവുള്ള പഞ്ചായത്താണെങ്കിലും രോഗവ്യാപനം പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

രോഗപരിശോധനയും വാക്‌സിനേഷനും ചിട്ടയായി നടന്നുവരുന്നു. 18 വയസിനു മുകളിലുള്ള 60 ശതമാനത്തിലധികം പേരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായതായും പ്രസിഡന്‍റ് പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: