ആലത്തൂരിൽ പോലീസ് വാഹനമിടിച്ച് ഒരാൾ ഒരാൾ മരിച്ചു.
പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെ ദേശീയ പാതയിൽ ആലത്തൂർ വെച്ചാണ് അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്.
ഇടിച്ച വാഹനത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.