പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ്.ഏറ്റുമാനൂർ സ്റ്റേഷൻ പ്രവർത്തനം പ്രതിസന്ധിയിൽ
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ 17 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു.
15 കോൺസ്ട്രബിൾമാർക്കും ഒരു ഹോം ഗാർഡിനും, സ്വീപ്പർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷൻ്റെ പ്രവർത്തനം പ്രതിസന്ധിയിലായി.
കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സ്റ്റേഷൻ അടച്ചിടേണ്ടി വരുമെന്നാണ് സൂചന.