ബിഡിജെഎസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി. എല്ലാ ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പമാണ്. ഗോപകുമാർ ഒന്നര മാസം മുമ്പ് രാജിവച്ചയാളാണ്. കളമശേരി സീറ്റ് ലഭിക്കാൻ വേണ്ടിയാണ് ഗോപകുമാർ പോയതെന്നും തുഷാര്‍ പറഞ്ഞു.
ഭാരതീയ ജന സേന എന്ന പുതിയ പാർട്ടി ഒരു വിഭാഗം നേതാക്കൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. മുൻ ബിഡിജെഎസ് നേതാവ് എൻ.കെ.നീലകണ്ഠനാണ് ബിജെഎസ് പ്രസിഡന്റ്. ശബരിമല വിഷയത്തിൽ ബിജെപി ഹൈന്ദവരെ കബളിപ്പിച്ചുവെന്നും യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നും എൻ.കെ.നീലകണ്ഠനും വി.ഗോപകുമാറും അറിയിച്ചു.
കോൺഗ്രസ് മുക്ത കേരളത്തിനായി സിപിഎമ്മിന് വോട്ടുചെയ്യാൻ ബിജെപി, ബിഡിജെഎസ് പ്രവർത്തകർക്ക് രഹസ്യ നിർദേശം നൽകിയിട്ടുണ്ടെന്നും ബിജെഎസ് നേതാക്കളായ എൻ.കെ.നീലകണ്ഠൻ ,വി.ഗോപകുമാർ എന്നിവർ കൊച്ചിയിൽ ആരോപിച്ചു.