പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു
ട്രെയിനിൽ പെൺകുട്ടിയ്ക്കും അമ്മയ്ക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ടു.
ചെങ്ങന്നൂർ സ്വദേശി മനോജിനെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് അഡീഷണൽ സെഷൻസ് കോടതി (പോക്സോ) വിട്ടയച്ചത്.
2015 ൽ ഗുരുവായൂരിൽ നിന്നു ചെങ്ങന്നൂരിലേയ്ക്കുള്ള യാത്രയ്ക്കിടെ പ്രതി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷൻ സാക്ഷികളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വിട്ടയച്ചത്.
മദ്യലഹരിയിൽ സ്റ്റേഷനിൽ കിടന്നുറങ്ങിയ ആളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നായിരുന്നു പ്രതിഭാഗം വാദം. ഇത് കോടതി അംഗീകരിച്ചു. പ്രതിയ്ക്ക് വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി ഹാജരായി.