കാപ്പി ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നു തീ പടർന്ന് 90 % പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു കോട്ടയം: പൊൻപള്ളി ചെമ്പോല കൊച്ചുപറമ്പിൽ ജോസിൻ്റെ മകൾ ജീന ജോസ് (അമ്മു – 19 ) ആണ് മരിച്ചത്.* ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബാംഗങ്ങൾ പുറത്ത് പോയിരുന്ന സമയത്താണ് അപകടമുണ്ടായത്. വീടിനുള്ളിൽ നിന്നും പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസി തീഗോളമായി പെൺകുട്ടി മാറിയതാണ് കണ്ടത്. ഉടൻതന്നെ അഗ്നിരക്ഷാസേനയേയും, പോലീസിനെയും വിവരം അറിയിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് രാത്രി ഒൻപത് മണിയോടെ മരണം സംഭവിച്ചത്. കാപ്പി ഇടുന്നതിനിടെ സ്റ്റൗവിൽ നിന്നും തീപടർന്നതാണെന്നുള്ള മരണമൊഴി ലഭിച്ചിട്ടുണ്ട്. കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കാരിത്താസ് ആശുപത്രിയിലെ എൻഡോസ് സ്കോപി വിദ്യാർത്ഥിനിയായിരുന്നു ജീന. മാതാവ് പരേതയായ ജയ മോൾ.
Facebook Comments