പൊലീസ് മാന്യമായി പെരുമാറണമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റെ നിർദേശം. പൊലീസ് ഉന്നതതല യോഗത്തിലാണ് നിര്‍ദേശം.
വാഹന പരിശോധനയിൽ പൊലീസ് മാന്യമായി പെരുമാറണം. പൊതുസ്ഥലത്ത് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തണം. ഇത്തരം ക്യാമറകളിലെ ദൃശ്യങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ നേരിട്ട് ലഭിക്കാൻ സംവിധാനം വേണം. മഴക്കാലത്ത് മോഷണം തടയാൻ നടപടികൾ സ്വീകരിക്കണം. ഗുണ്ടാ, ലഹരി, മാഫിയാ റെയ്ഡുകൾ കാര്യക്ഷമമാക്കണമെന്നും ഡി.ജി.പി നിര്‍ദേശം നല്കി.
ജില്ലാ കളക്ടർമാർക്കെതിരെ യോഗത്തില്‍ വിമർശനമുയര്‍ന്നു. കാപ്പ കേസുകളിൽ തീരുമാനം വൈകുന്നു. പഴി കേൾക്കേണ്ടിവരുന്നത് പൊലീസാണെന്നാണെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
Facebook Comments