17.1 C
New York
Monday, November 29, 2021
Home Kerala പൊതുമരാമത്ത് നിരക്കുകൾ പുതുക്കി നടപ്പാക്കണമെന്ന് ഗവ.കോൺട്രാക്ടർമാർ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് നിരക്കുകൾ പുതുക്കി നടപ്പാക്കണമെന്ന് ഗവ.കോൺട്രാക്ടർമാർ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് നിരക്കുകൾ കേരളത്തിൽ പുതുക്കി നടപ്പാക്കണമെന്ന്
കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ
സർക്കാരിനോടാവശ്യപ്പെട്ടു. 2016ലെ കേന്ദ്ര നിരക്കാണ് കേരളത്തിൽ ഇപ്പോഴും നടപ്പാക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി,
കേന്ദ്ര പൊതുമരാമത്ത് പ്രവർത്തികളുടെ അടങ്കലുകൾ 2021 ലെ നിരക്കുകളിൽ തയാറാക്കുമ്പോൾ സംസ്ഥാന സർക്കാർ വകുപ്പുകൾ 2016 ലെ നിരക്കുകൾ തുടരുന്നത് അനീതിയാണെന്നും കരാറുകാർ പറഞ്ഞു.
ഈ വിവേചനത്തിൽ പ്രതിഷേധിച്ച് ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ന് കരാറുകാർ സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണ നടക്കും : വില വൃതിയാന വ്യവസ്‌ഥ കേരളത്തിലെ കരാറുകൾക്കും ബാധകമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നിർമ്മാണ പ്രവർത്തനങ്ങളുടെ കാലയളവ് കൊവിഡ് പ്രതിസന്ധി മൂലം നീട്ടി നൽകുവാൻ തയാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് റജി.ടി. ചാക്കോ : സെക്രട്ടറി ഷാജി എലവത്തിൽ, താലൂക്ക് സെക്രട്ടറി വി.എം. സലി തുടങ്ങിയവരാണ് ഇതു സംബന്ധിച്ച് വിശദീകരിച്ചത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: